കോട്ടയം : പ്രത്യാശോത്സവം 2024 ന്റെ ഓഫീസ് പ്രവർത്തനമാരംഭിച്ചു. നാഗമ്പടം മുത്തൂറ്റ് ടവറിന്റെ ഗ്രൗണ്ട് ഫ്ലോർ ആണ് ഓഫീസ്. ഒക്ടോബർ 07 തിങ്കളാഴ്ച വൈകുന്നേരം 04 മണിക്ക് രക്ഷാധികാരി റവ. ഡോ. കെ സി ജോണിന്റെ അദ്ധ്യക്ഷതയിൽ പാസ്റ്റർ രാജു പൂവാക്കാലയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ശുശ്രൂഷയിൽ ചെയർമാൻ റവ. ഡോ. ആർ എബ്രഹാം ഓഫീസിന്റെ ഉത്ഘാടനം നിർവ്വഹിച്ചു. ഇവാ. ജിബിൻ പൂവാക്കാല സംഗീത ശുശ്രൂഷകൾ നിർവ്വഹിച്ചു. പാസ്റ്റർ റ്റി എം കുരുവിള സങ്കീർത്തന ഭാഗം വായിച്ചു. പാസ്റ്റർ ബാബു തലവടിയുടെ പ്രാർത്ഥനയ്ക്ക് ശേഷം ജനറൽ കൺവീനർ ബ്രദർ ജോയി താനവേലിൽ സ്വാഗത പ്രസംഗം നടത്തി. അദ്ധ്യക്ഷ പ്രസംഗത്തോടൊപ്പം ഓഫീസിന്റെ സമർപ്പണ ശുശ്രൂഷയും റവ. ഡോ. കെ സി ജോൺ നിർവ്വഹിച്ചു. നവംബർ 27 മുതൽ 30 വരെ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മെഗാ ക്രൂസൈഡിന്റെ വിശദീകരണം റവ. ഡോ. ആർ എബ്രഹാം നൽകി. ഒരു ലഘു സന്ദേശത്തോടൊപ്പം രജിസ്ട്രേഷന്റെ ഉത്ഘാടനവും തങ്കു ബ്രദർ നിർവ്വഹിച്ചു. പാസ്റ്റർ പ്രിൻസ് തോമസ്, പാസ്റ്റർ സാം ദാനിയേൽ എന്നിവർ ചേർന്ന് മദ്ധ്യസ്ഥ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ഫാദർ എം വി ഏലിയാസ്, റവ. എബി പീറ്റർ, പാസ്റ്റർ സി പി മോനായി, അഡ്വ. ജോണി, ബ്രദർ ജോയിച്ചൻ ബഥേൽ, പാസ്റ്റർ ബെന്നി, പാസ്റ്റർ സുധീർ വർഗീസ്, പാസ്റ്റർ കെ കെ രഞ്ജിത്ത്, പാസ്റ്റർ ജോയി ഫിലിപ്പ്, പാസ്റ്റർ ബോബൻ എന്നിവർ ആശംസകൾ അറിയിച്ചു. ബ്രദർ ഗ്ലാഡ്സൻ ജേക്കബ് കടന്ന് വന്നവർക്ക് നന്ദി അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ബ്രദർ ടോണി വർഗീസ് നേതൃത്വം നൽകി. പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസിന്റെ പ്രാർത്ഥനയോടും റവ. കെ സി ജോണിന്റെ ആശീർവാദത്തോടും യോഗം അവസാനിച്ചു. ഓഫീസിനോട് തന്നെ പ്രാർത്ഥനാ സഹാകാരികൾക്കായി വിശാലമായ പ്രാർത്ഥനാ ചേംബർ തയ്യാറാക്കിയിട്ടുണ്ട്. യഥാസമയം താത്പര്യമുള്ളവർക്ക് പ്രാർത്ഥനയിൽ പങ്കെടുക്കാവുന്നതാണ്.






Comentarios