കോട്ടയം : സെലിബ്രേഷൻ ഓഫ് ഹോപ്പിന്റെ പ്രാർത്ഥനാ യോഗവും ആലോചനാ മീറ്റിങ്ങും പാമ്പനാർ പാസ്റ്റേഴ്‌സ് പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 08 ന് രാവിലെ 10.30 ന് പാമ്പനാർ ശിലോഹാം സഭാഹാളിൽ വെച്ച് നടന്നു. പാസ്റ്റർ ജയരാജിന്റെ പ്രാർത്ഥനയോടെ പാസ്റ്റർ ജിബിൻ പൂവക്കാലയുടെ അദ്ധ്യക്ഷതയിൽ മീറ്റിങ്ങ് ആരംഭിച്ചു. പാസ്റ്റർ ഷൈജു ദേവദാസിന്റെ നേതൃത്വത്തിൽ പവർവിഷൻ ടി വി ക്വയർ സംഗീത ശുശ്രൂഷകൾ നിർവ്വഹിച്ചു. ഇടുക്കി ജില്ലാ കോഡിനേറ്റർ പാസ്റ്റർ രതീഷ് ഏലപ്പാറ സ്വാഗത പ്രസംഗം നടത്തുകയും, പാസ്റ്റർ പോൾ സെൽവൻ അദ്ധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു. സഭാ പാസ്റ്റർ എം ജെയിംസ് പ്രാർത്ഥനാ സംഗമം ഉത്ഘാടനം ചെയ്യുകയും ചെയ്തു. തുടർന്ന് വീഡിയോ പ്രസന്റേഷനോടൊപ്പം ക്രൂസൈഡിന്റെ വിവരണം പാസ്റ്റർ ജിബിൻ പൂവാക്കാല നൽകി. തുടർന്ന് വചന സന്ദേശനം നൽകി കൊണ്ട് മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് പാസ്റ്റർ ചാക്കോ സാം നേതൃത്വം നൽകി. തുടർന്ന് പാസ്റ്റർ പി എം ജോസഫ് ആശംസ അറിയിക്കുകയും ബ്രദർ ജയ്‌സൺ സോളമൻ നന്ദി അറിയിക്കുകയും ചെയ്തു.
top of page
bottom of page
Comentarios