top of page
Search

വരുന്നു കേരളത്തിലേക്ക് ഒരു ആത്മീയ ഉണർവ്വ്...റവ. ഡോ. കെ സി ജോൺ

Writer's picture: powervisiontv onlinepowervisiontv online

കോട്ടയം : നവംബർ മാസം 27 മുതൽ 30 വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടക്കപ്പെടുന്ന മെഗാ ക്രൂസൈഡ്‌ ആയ സലിബ്രേഷൻ ഓഫ് ഹോപ്പ് 2024 (പ്രത്യാശോത്സവം) ന്റെ ആദ്യ പ്രമോഷൻ മീറ്റിങ്ങ് മെയ് 14 ചൊവ്വാഴ്ച വൈകുന്നേരം 03.30 ന് കോട്ടയം, ഐ പി സി തിയോളജിക്കൽ സെമിനാരിയിൽ വെച്ച് നടന്നു. വിവിധ സഭാ നേതാക്കൾ പങ്കെടുത്തു. പവർവിഷൻ ടി വി യുടെ മാനേജിങ്ങ് ഡയറക്ടറും മെഗാ ക്രൂസൈഡിന്റെ ചെയർമാനുമായ റവ. ഡോ. ആർ. എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിൽ 1999 ൽ കോട്ടയത്ത് നടത്തിയ പോൾ യോംഗിച്ചോ പങ്കെടുത്ത മെഗാ ക്രൂസൈഡിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയുണ്ടായി. പവർവിഷൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പാസ്റ്റർ സജി കാനത്തിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പവർവിഷൻ ടി വി ചെയർമാനും മെഗാ ക്രൂസൈഡിന്റെ രക്ഷാധികാരിയും ആയ റവ. ഡോ. കെ സി ജോൺ "വരുന്നു കേരളത്തിലേക്ക് ഒരു ആത്മീയ ഉണർവ്വ്" എന്ന ആഹ്വാനത്തോട് കൂടി മുഖ്യ പ്രഭാഷണം നടത്തി ഉത്ഘാടനം നിർവ്വഹിച്ചു. ബ്ര. സുധി എബ്രഹാം സ്വാഗത പ്രസംഗം നടത്തുകയും ജനറൽ കൺവീനർ ബ്ര. ജോയി താനവേലിൽ നടക്കുവാൻ പോകുന്ന സലിബ്രേഷൻ ഓഫ് ഹോപ്പ് 2024 എന്ന മെഗാ ക്രൂസൈഡിനെ പരിചയപെടുത്തുകയും, വിപുലമായ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കൂടാതെ മെഗാ ക്രൂസൈഡിന്റെ ലോഗോ പ്രകാശനവും നടന്നു. ഡബ്ലിയു. എം ഇ സഭകളുടെ ജനറൽ പ്രസിഡന്റ് ഡോ. ഒ എം രാജുകുട്ടി, ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി, പാസ്റ്റർ രാജു പൂവക്കാല എന്നിവർ ആശംസകൾ അറിയിച്ചു. ലോക പ്രശസ്ത പ്രഭാഷകൻ റവ. യങ് ഹൂൺ ലീ ആണ് നവംബർ 27 മുതൽ 30 വരെ നടക്കുന്ന മെഗാ ക്രൂസൈഡ്‌ ആയ സലിബ്രേഷൻ ഓഫ് ഹോപ്പിന്റെ മുഖ്യ പ്രഭാഷകൻ.






19 views0 comments

Comments


 Celebration of hope 2024.com 

bottom of page