കോട്ടയം : പ്രത്യാശോത്സവം 2024 ന്റെ അനുഗ്രഹത്തിനായി താലൂക്കുകൾ കേന്ദ്രീകരിച്ച് നടത്തി വരുന്ന പ്രാർത്ഥനാ സംഗമം റാന്നി താലൂക്കിൽ സെപ്റ്റംബർ 29 ഞായറാഴ്ച വൈകുന്നേരം 03.30 ന് ജനറൽ കൺവീനർ ബ്രദർ ജോയി താനവേലിൽ അവർകളുടെ അദ്ധ്യക്ഷതയിൽ പള്ളിഭാഗം ന്യൂ ഇന്ത്യാ ചർച് ഓഫ് ഗോഡ് സഭയിൽ വെച്ച് നടന്നു. പാസ്റ്റർ വിജയകുമാറിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച മീറ്റിങ്ങിൽ താലൂക്ക് കോഡിനേറ്റർ പാസ്റ്റർ സി എം സാബു സ്വാഗത പ്രസംഗം നടത്തി. ബ്രദർ ജോയി താനവേലിൽ അദ്ധ്യക്ഷപ്രസംഗം നടത്തുകയും ബ്രദർ ടോണി വർഗീസ് വീഡിയോ പ്രസന്റേഷനോടൊപ്പം ആമുഖ പ്രസംഗം നടത്തുകയും ചെയ്തു. തുടർന്ന് പാസ്റ്റർ ഷാജി എം പോൾ ദൈവ വചനത്തിൽ നിന്നും ലഘു സന്ദേശം നൽകുകയും പാസ്റ്റർ ജിബിൻ പൂവാക്കാല മദ്ധ്യാസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ പി സി ചെറിയാൻ, ബ്രദർ ഗ്ലാഡ്സൻ ജേക്കബ് എന്നിവർ ആശംസകൾ അറിയിച്ചു. പവർ വിഷൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ജില്ലാ കോഡിനേറ്റർ പാസ്റ്റർ സുനിൽ വേട്ടമല സന്നിഹിതനായിരുന്നു. പാസ്റ്റർ ജയിംസ് ചാക്കോ സമാപന പ്രാർത്ഥന നടത്തുകയും പാസ്റ്റർ റോയി ആശീർവാദം പറയുകയും ചെയ്തു.



















Comments